Skip to main content

Laila Majnuvin Nattile Song Lyrics| ലൈല മജ്‌നുവിന് നാട്ടില് | ഇശാ മുല്ല മലരേ എൻ ഇണയായി വരുമോ | കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ Mashup Malayalam Lyrics | മലയാളം വരികൾ

  ലൈല മജ്‌നുവിന് നാട്ടില് 
  മൈലാഞ്ചി പൂവിട്ട കാട്ടില്

  ബൈത്തുകൾ മൂളുന്ന കാറ്റലെ
  കണ്ടുവോ നീയാ മാരനെ

 ലൈല മജ്‌നുവിന് നാട്ടില് 
 മൈലാഞ്ചി പൂവിട്ട കാട്ടില്

 ബദറുൽ മുനീറിന്റെ ചേലില്
 ബദറൊളിവൊത്തവണവൻ
 ബദറുൽ മുനീറിന്റെ ചേലില്
 ബദറൊളിവൊത്തവണവൻ

 ബദ്‌രീങ്ങളെ പെറ്റ നാട്ടില് ബഹറലായും നീന്തി പോയവൻ
 ബദ്‌രീങ്ങളെ പെറ്റ നാട്ടില് ബഹറലായും നീന്തി പോയവൻ 

 ലൈല മജ്‌നുവിന് നാട്ടില്
 മൈലാഞ്ചി പൂവിട്ട കാട്ടില്...

ഇശാ മുല്ല മലരേ എൻ ഇണയായി വരുമോ
കിനാവിന്റെ കുടിലിൽ ഒരിടം എനിക്കായ് തരുമോ

നിൻ മിഴിയിൽ മയങ്ങുമെൻ മനസിൽ പതുക്കെ
മധുര മലരമ്പം എറിയുന്നെന്തേ

നിറഞ്ഞ പിരിശത്തിൽ ഇശലിൽ പണിതൊരു 
മഹറൊന്നണിയിക്കാൻ വരട്ടെ ഞാൻ

നിറഞ്ഞ പിരിശത്തിൽ ഇശലിൽ പണിതൊരു 
മഹറൊന്നണിയിക്കാൻ വരട്ടെ ഞാൻ
ഓമലേ ഓർത്തു ഞാൻ നീറി നിൽക്കുകയല്ലേ

ഇശാ മുല്ല മലരേ എൻ ഇണയായി വരുമോ 
കിനാവിന്റെ കുടിലിൽ ഒരിടം എനിക്കായ് തരുമോ

കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ ..
ഖൽബകം നൊന്ത് ഞാൻ ദുഖിച്ചിരിപ്പല്ലോ ..

മാണിക്യ കല്ലേ ഞാൻ നിന്നെ മറക്കില്ല
മരണം വരേയ്ക്കും ഞാൻ നിന്നെ വെറുക്കില്ല

എൻ  കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ ..
ഖൽബകം നൊന്ത് ഞാൻ ദുഖിച്ചിരിപ്പല്ലോ ..

കാലം ചെറുപ്പം തോട്ടേറെ പിരിശത്തിൽ
ചെക്കനും പെണ്ണായി കഴിഞ്ഞൊരല്ലേ നമ്മൾ

കാലം ചെറുപ്പം തോട്ടേറെ പിരിശത്തിൽ
ചെക്കനും പെണ്ണായി കഴിഞ്ഞൊരല്ലേ നമ്മൾ

മഞ്ചാടി കാറട്ടിലും മൈലാഞ്ചി തോപ്പിലും
പാറിപ്പറന്ന് നടന്നൊറല്ലേ നമ്മൾ

എൻ  കുട്ടി തത്തമ്മേ നീ പാറി അകന്നല്ലോ ..
ഖൽബകം നൊന്ത് ഞാൻ ദുഖിച്ചിരിപ്പല്ലോ ..

(Thank you :: Follow me on facebook :: https://www.facebook.com/mujthaba.mk )

Comments

Popular posts from this blog

Twaha Rasoolullahi Thinkal Habeebullahi Lyrics| ത്വാഹാ റസൂലുല്ലാഹി തിങ്കൾ ഹബീബുല്ലാഹി Lyrics

ത്വാഹാ റസൂലുല്ലാഹി ..... തിങ്കൾ ഹബീബുല്ലാഹി .... മയങ്ങും റൗള കാണാനായ് ... എന്നിൽ കൊതിയേറെയായ് .. ഖൈറാം തിരു റൗള ഞാൻ കണ്ടില്ലാ..  ഖൽബിൽ നിറഞ്ഞുള്ള ആഷ പൂതില്ലാ ..(2) എന്റെ ഹബീബിനായ് ഞാൻ തേങ്ങീല .. എന്റെ മാനമൊട്ടും കുളിർത്തില്ലാ..(2) എൻ കനവിൽ നബിയെ അരികിൽ വന്നണയു തനിയെ.. (2) (ത്വാഹാ റസൂലുല്ലാഹി) ഇഷ്‌കാൽ എന്റെ ഖൽബിൽ പെരുത്തു പേറി .. ഇഷ്ടം പിന്നെ എന്നിൽ നോവുമായ് മാറി ...(2) ഖൈറിൽ ചേർന്നിടാനായ് ആഗ്രഹമേറി.. കണ്ണിൽ കാണുവാനായി എന്നും ഞാൻ തേടി... (2) എന്നെ വിളിക്കില്ലേ നബിയെ എന്നിലനായില്ലേ.. (2)                     (ത്വാഹാ റസൂലുല്ലാഹി) ആശയുടെ ഞാനീ പൂവണിൽ നിൽപ്പ് കൊനെ.. (2)                                                     (ത്വാഹാ റസൂലുല്ലാഹി)